peethamb
ബി.ഡി.ജെ.എസ് എളമക്കര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സഹോദരൻ അയ്യപ്പൻ അനുസ്‌മരണത്തിൽ കെ.കെ. പീതാംബരൻ പ്രഭാഷണം നടത്തുന്നു. ശ്രീകുമാർ തട്ടാരത്ത്, വി.ആർ. സുധീർ, എം.ബി. ജയഷൂർ തുടങ്ങിയവർ സമീപം

കൊച്ചി : ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹോദരൻ അയ്യപ്പൻ അനുസ്‌മരണം ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. സഹോദരന്റെ അവകാശ പ്രഖ്യാപനവും കേരള രാഷ്ട്രീയവും എന്ന വില്ലയത്തിൽ മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ പ്രഭാഷണം നടത്തി.

നഗരസഭാ കൗൺസിലർ വി.ആർ. സുധീർ, മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. ജയഷൂർ, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, കെ.ഡി. ഗോപാലകൃഷ്ണൻ, എസ്. നീലാംബരൻ, ബിജു കണ്ടമംഗലം, ഏരിയ സെക്രട്ടറ വിജയൻ നെരിശാന്തറ, കമ്മറ്റിയംഗം സുരേഷ് ലാൽ എന്നിവർ പ്രസംഗിച്ചു.