വൈപ്പിൻ: എടവനക്കാട് സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന അവാർഡ് വിതരണം നടത്തി. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. ബാങ്ക്പ്രസിഡന്റ് ടി.എ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ആൽബി, ദാസ് കോമത്ത്, ഒ.ബി. സന്തോഷ്, ഷിജോയ് സേവ്യർ, പി.എ. സുലേഖ, മീര കൃഷ്ണകുമാർ, രശ്മി ഷാജൻ, വിനയകുമാരി ഗോപാലകൃഷ്ണൻ, സെക്രട്ടറി സി.എസ് ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി എന്നിവർ പ്രസംഗിച്ചു.