വൈപ്പിൻ: പ്രളയത്തിൽ തകർന്ന മലബാറിലെ കൂട്ടുകാർക്ക് വൈപ്പിനിലെ സ്‌കൂളുകളിൽ നിന്ന് കൈത്താങ്ങ്. വൈപ്പിൻ ഉപജില്ലയിലെ സ്‌കൂളുകളിൽ നിന്നാണ് എ.ഇ.ഒ ബിന്ദുവിന്റെ നേതൃത്വത്തിൽ പ്രകൃതിക്ലബ് മലബാറിലെ വിദ്യാലയങ്ങളിലേക്ക് അവശ്യവസ്തുക്കൾ ശേഖരിച്ചത്. പള്ളിപ്പുറം സെന്റ്‌മേരീസ് ഹൈസ്‌കൂളിൽ ശേഖരിച്ച വസ്തുക്കൾ നിറച്ച വാഹനം സിപ്പി പള്ളിപ്പുറം ഫ്‌ളാഗ്ഓഫ് ചെയ്തു. ഫാ. ബിനു പടമാട്ടുമ്മൽ, സേവി താന്നിപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂളിൽ ശേഖരിച്ച വസ്തുക്കൾ നിറച്ച വാഹനം പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. പ്രകൃതി ക്ലബ് കൺവീനർ അബ്ദുൽ ജബ്ബാർ, ജോയിന്റ് കൺവിനർ ഫർഷാദ്, സ്‌കൗട്ട് ലോക്കൽ സെക്രട്ടറി അഗസ്റ്റിൻ നോബി, അദ്ധ്യാപകരായ നഫ്‌സ , സ്റ്റാഫ് സെക്രട്ടറി സഫ്വാൻ , പ്രമോദ് എന്നിവർ പ്രസംഗിച്ചു.