കളമശ്ശേരി ' മലബാറിലെ പ്രളയ ബാധിതരായ കുട്ടികൾക്ക് പോക്കറ്റ് മണിയായി കുടുക്കയിൽ സ്വരൂപിച്ച പണം ഉപയോഗിച്ച് പഠനോപകരണങ്ങൾ വാങ്ങിച്ച് മാതൃകയായിരികുകയാണ് കളമശ്ശേരി ഉണിച്ചറ തൈക്കാവ് റെയിൻബോ ഗാർഡൻ റസിഡൻസ് അസോസിയേഷനിലെ കുട്ടികൾ. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ബക്കർ കണ്ണോത്തിന് പഠനോപകരണങ്ങൾ വിതരണം ചെയ്തു. റസിഡെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബാബു ജോസഫ് മാളിയേക്കൽ സെക്രട്ടറി സുനിൽ ആന്റണി ട്രഷറർ ജസ്റ്റിൻ ജോസഫ് നാസർ പുതുവായിൽ കുട്ടികളുടെ കോർഡിനേറ്റർമാരായ മരിയ ഇസബെൽ ഈത്തൻ ഡോൺ ഉണ്ണിക്കുട്ടൻ നിയ ഡെന്നിസ് നിഖിത തുടങ്ങിയവർ പങ്കെടുത്തു