നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 28 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എമിറേറ്റ് എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ ആലുവ സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ചങ്ങലയുടെ രൂപത്തിലും മിശ്രിതമായും കൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങാൻ എത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ രണ്ട് പേരെയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.