ആലുവ: കേരള യുക്തിവാദി സംഘം കീഴ്മാട് പഞ്ചായത്ത് സമ്മേളനവും ഡോ. നരേന്ദ്രദാബോൽക്കർ അനുസ്മരണവും സംസ്ഥാന പ്രസിഡന്റ് കെ..എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.എൻ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കേരള മിശ്രവിവാഹവേദി ജനറൽ സെക്രട്ടറി പി.ഇ. സുധാകരൻ ദാബോൽക്കറെ അനുസ്മരിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം എഴുപുന്ന ഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ. ലൈല, ജില്ലാ പ്രസിഡന്റ് കെ.പി. തങ്കപ്പൻ, ജില്ലാ സെക്രട്ടറി ടി.എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വില്യം.ഡി. ദേവസി സ്വാഗതവും ജോ. സെക്രട്ടറി കെ.ആർ. രജനി നന്ദിയും പറഞ്ഞു.