ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ്. സ്മാരക ഗ്രന്ഥശാലയും കേരള ആക്ഷൻ ഫോഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയർ ജീവൻരക്ഷാ പരിശീലനം ജില്ലാ ലൈബ്രറി എക്‌സിക്യുട്ടീവ് അംഗം ടി.വി. സൂസൻ ഉദ്ഘാടനം ചെയ്തു. ട്രോമാകെയർ പരിശീലകൻ എം. സുരേഷ് ഡെമ്മി ഉപകരണങ്ങളുടെ സഹായത്താൽ പരിശീലനം നടത്തി. പ്രസിഡന്റ് രതീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ.കെ. മായാദാസൻ, കെ.പി. ശിവകുമാർ, ബി. ഹരികുമാർ എന്നിവർ സംസാരിച്ചു.