kklm-crime
മജിസ്ട്രേറ്റിന്റെ വീട്ടിലെ മോഷണം നാല്‌ പ്രതികൾ പിടിയിൽ

കൂത്താട്ടുകുളം:ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോജി തോമസിന്റെ തിരുമാറാടിയിലെ വസതിയിൽ മോഷണം നടത്തിയ കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 13നാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത് . .ചോറ്റാനിക്കരയിൽ താമസിക്കുന്ന തൊടുപുഴ ഇടവെട്ടി മാരിയിൽ സനിൽകുമാർ (36), തൊടുപുഴ കോലാനി തൃക്കയിൽ സെൽവകുമാർ (സുരേഷ് 45), തലയോലപ്പറമ്പ് മിഠായികുന്ന് സൂര്യഭവനിൽ സൂരജ് (30), ആലപ്പുഴ മുഹമ്മ പണിയ്ക്കപ്പറമ്പിൽ രാധാകൃഷ്ണൻ (56) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അവധിക്കാലത്ത് മജിസ്ട്രേറ്റും കുടുംബവും എറണാകുളത്തെ വീട്ടിലായിരുന്ന സമയത്തായിരുന്നു മോഷണം . മടങ്ങിവന്നപ്പോഴാണ് വിവരം അറിയുന്നത്.

ഇവർ പരൽ മത്സ്യങ്ങളല്ല


സനിൽകുമാർ.:വാഹന മോഷണം ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിലായി 12 കേസുകളിലെ പ്രതി

സൂരജ് :വൈക്കം പൊതി ആശുപത്രിയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി

.ജാമ്യത്തിലിറങ്ങിമോഷണം

സെൽവകുമാർ :കേരളത്തിലെ അറിയപ്പെടുന്ന മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയും

രാധാകൃഷ്ണൻ :ആലപ്പുഴയിൽ മോഷണമുതൽ വാങ്ങി സ്വർണ വ്യാപാരം നടത്തുന്നു

രക്തവും മുടിയും തെളിവായി,

കുടുങ്ങിയത് 10 ദിവസത്തിനുള്ളിൽ
ശാസ്ത്രീയ അന്വേഷണത്തിലൂടെ 10 ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാനായത് കൂത്താട്ടുകുളം പോലീസിന് നേട്ടമായി.. ജനൽ ചില്ല് തകർത്ത് മരഅഴി അറുത്തുമാറ്റി വീടിന്റെ അകത്തു കയറുന്നതിനിടയിൽ സെൽവകുമാറിന്റെ ശരീരത്തിലുണ്ടായ മുറിവിൽ നിന്ന് രക്തം,മുടിഎന്നിവയുടെ സാമ്പിളുകളും ,ഫിംഗർപ്രിൻറും ലഭിച്ചിരുന്നു.അന്വേഷണ സംഘത്തിൽ ഇവർ: സർക്കിൾ ഇൻസ്പെക്ടർ കെ.ആർ മോഹൻദാസിന്റെ നേതൃത്വത്തിൽ , എസ്ഐ.എൻ .സജീവ്കുമാർ,എ എസ് ഐ .ജി.ശശിധരൻ ,എസ് പി സി ഒ മാരായ കെ.വി.അഭിലാഷ് ,ബിജു ജോൺ ,അഗസ്റ്റിൻ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.