csi
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ) കൊച്ചിൻ ഡയോസിസിന്റെ ബിഷപ്പ് ഹൗസ് കൂദാശാകർമ്മം ബിഷപ്പ് റൈറ്റ്. റവ. ബി.എൻ. ഫെൻ നിർവ്വഹിക്കുന്നു

ആലുവ: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) കൊച്ചിൻ ഡയോസിസിന്റെ ബിഷപ്പ് ഹൗസ് കൂദാശ ബിഷപ്പ് ബി.എൻ. ഫെൻ നിർവഹിച്ചു. പാലക്കാട് മുതൽ മുളന്തുരുത്തി വരെയും ആലുവ മുതൽ മറയൂർ വരെയും വ്യാപിച്ചു കിടക്കുന്ന കൊച്ചിൻ ഡയോസിസിന്റെ ബിഷപ്പ് ഹൗസാണ് ആലുവയിൽ പ്രവർത്തനം ആരംഭിച്ചത്.

ബിഷപ്പുമാരായ ഡോ. ഉമ്മൻ ജോർജ്, വി.എസ്. ഫ്രാൻസിസ്, ഡോ.കെ.ജി. ഡാനിയേൽ, ഡയോസിസ് വൈദിക സെക്രട്ടറി റവ. ജോൺ ജോസഫ്, ആലുവ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് ഇടവക വികാരി പ്രെയ്‌സ് തൈപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. എം.പി.മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എ.മാരായ അൻവർസാദത്ത്, വി.പി. സജീന്ദ്രൻ, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ജി.സി.ഡി.എ. ചെയർമാൻ വി. സലിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, വാർഡ് കൗൺസിലർ മിനി ബൈജു, ഫാ. വർഗീസ് പൊട്ടക്കൽ, ബാബു എബ്രഹാം, പി.ഡി. മാത്യു എന്നിവർ പൊതുസമ്മേളനത്തിൽ സംസാരിച്ചു.