കൊച്ചി : പാർലമെന്റിലും സംഘടനാ നേതാക്കൾക്കും നൽകിയ ഉറപ്പുകൾ കേന്ദ്ര തൊഴിൽമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പി.എഫ് ട്രസ്റ്റ് ബോർഡ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതിൽ ഒാൾ ഇന്ത്യാ ഇ.പി.എഫ് മെമ്പേഴ്‌സ് ആൻഡ് പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കുറഞ്ഞ പെൻഷൻ 1000 ൽ നിന്ന് 3000 രൂപ ആക്കാമെന്നും ഇ.എസ്.ഐ ചികിത്സാ ആനുകൂല്യങ്ങൾ പെൻഷൻകാർക്കും നൽകാമെന്നും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. ഹയർ ഓപ്ഷന് അർഹതയുള്ളവരുടെ അപേക്ഷകൾ സ്വീകരിക്കാത്ത ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്താനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ബേബി, പി.ജെ. തോമസ്, കെ.എ. റഹ്മാൻ, ടി.എസ്. നാരായണൻ, ഡോ. വി. ജയചന്ദ്രൻ, സുരേഷ്‌ബാബു, വിജിലൻ ജോൺ, എസ്. ജലാലുദ്ദീൻ, ജെ. കൃഷ്ണകുമാർ, റഷീദ് വി., എസ്. ജയകുമാർ, സലാം കെ.കെ എന്നിവർ പ്രസംഗിച്ചു.