crime
ജോവാൻ ജോബിസ് (25)

മൂവാറ്റുപുഴ:ജനറേറ്റർവാടകക്കെടുത്ത ശേഷം വിൽപ്പന നടത്തിയകേസിൽ കോട്ടയം മേലുകാവ് ചാലമറ്റം ചെറുവള്ളിൽ വീട്ടിൽ ജോവാൻ ജോബിസ് (25)അറസ്റ്റിലായി. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിൽ നിന്നും 10 ലക്ഷം രൂപ വിലവരുന്ന ആറ് ജനറേറ്ററുകൾ തന്റെ റിസോർട്ടുകളിലേക്കെന്നു പറഞ്ഞ് വാടകക്കെടുത്ത ശേഷം ഒഎൽഎക്സ് വഴി വിൽപ്പന നടത്തുകയായിരുന്നു. മുവാറ്റുപുഴ പെരുമറ്റം സ്വദേശിയുടെ പരാതിയിൽ ഇൻസ്‌പെക്ടർഎം.എ മുഹമ്മദ്, സബ് ഇൻസ്‌പെക്ടർ ടി.എം. സൂഫി എന്നിവരുടെ നേതൃത്വത്തിൽ എ എസ് ഐ എം.എം. ഷമീർ, എൽദോസ് കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിമ്മോൻ ജോർജ് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ്കോട്ടയം ജില്ലയിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. തൊടുപുഴയിൽ നിന്നുംനാല് ജനറേറ്ററുകൾ തട്ടിയെടുത്തു. ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിൽ നിന്നും സമാന രീതിയിൽ ലക്ഷങ്ങളുടെ ജനറേറ്ററുകൾ തട്ടിയെടുത്ത ശേഷം ഒ എൽ എക്സ് വഴി വില്പന നടത്തിയതായി കണ്ടെത്തി. കൂടുതൽ തട്ടിപ്പുകൾ വെളിപ്പെടുമെന്ന വിശ്വാസത്തിലാണ് പൊലീസ്. .ഇന്നോവ അടക്കമുള്ള ആഡംബര കാറുകൾ പണയത്തിനെടുത്ത ശേഷം തമിഴ്‌നാട്ടിലടക്കം വില്പന നടത്തിയതിന് ഇയാളുടെ പേരിൽ പാലാരിവട്ടം, കാഞ്ഞിരപ്പിള്ളി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ളതായും പൊലീസ് അറിയിച്ചു.

ജനറേറ്റർവാടകക്കെടുത്ത ശേഷം ഓൺലൈനിൽ വിൽപ്പന

തട്ടിയെടുത്ത പണം കൊണ്ട് മേലുകാവിൽ 80 ലക്ഷം രൂപ വിലയുള്ള ആഡംബര വസതി സ്വന്തമാക്കി

കാറുകൾ പണയത്തിനെടുത്തും തട്ടിപ്പ്

--