മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. വിവിധതരം ലെൻസുകളെക്കുറിച്ചും കാമറകളെക്കുറിച്ചും ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളും പഠിപ്പിച്ചു.യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് നേടിയ സന്ദീപ് മാറാടിയെ ചടങ്ങിൽ ആദരിച്ചു. റനിതാ ഗോവിന്ദ്, ഡോ.അബിത രാമചന്ദ്രൻ, സമീർ സിദ്ദീഖി.പി, പൗലോസ് ടി, സുധിമോൻ, ചിത്ര ആർ.എസ് തുടങ്ങിയവർ സംസാരിച്ചു.