കിഴക്കമ്പലം: കുന്നത്തുനാട് പട്ടികജാതി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഖാദി ഓണം മേള വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ.വി രാജപ്പൻ ,കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ സെക്രട്ടറി ഗോപാല പൊതുവാൾ, എം.കെ.കൃഷ്ണൻകുട്ടി, റ്റി.എസ് നിത്യ എന്നിവർ പ്രസംഗിച്ചു. സംഘത്തിലെ തയ്യൽ യൂണീറ്റിൽ നിന്നും നൈറ്റികൾ, ചുരിദാറുകൾ, ഫ്രോക്കുകൾ, മറ്റ് ലേഡീസ് തുണിത്തരങ്ങൾ എന്നിവയുടെ വിൽപ്പനയും മേളയിൽ നടക്കും.