മൂവാറ്റുപുഴ:ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. സ്കൂൾ പരിസരത്ത് താമസിക്കുന്ന തൊണ്ണൂറു വയസു കഴിഞ്ഞ പാചക തൊഴിലാളിയായിരുന്ന അന്നമ്മയെ സ്കൂളിലേയ്ക്ക് ക്ഷണിച്ചു.പി.ടി.എ പ്രസിഡന്റ്പി. ടി.അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു അദ്ധ്യക്ഷ വഹിച്ചു. . റനിത ഗോവിന്ദ്, ഡോ.അബിത രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, വിനോദ് ഇ.ആർ, പൗലോസ് റ്റി, തുടങ്ങിയവർ സംസാരിച്ചു.