agriculture
മൂവാറ്റുപുഴ ഗവ മോഡൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷിക്കുള്ള തൈകൾ ലയൺസ് ക്ലബ് പ്രസിഡന്റ് എൻ.ശിവദാസിൽ നിന്നും മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ് ഏറ്റു വാങ്ങുന്നു.

മൂവാറ്റുപുഴ: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ നടപ്പിലാക്കി വരുന്ന ജൈവ പച്ചക്കറി കൃഷിയ്ക്ക് മൂവാറ്റുപുഴ ഗവ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ് കുമാർ ക്ലബ്ബ് പ്രസിഡന്റ് എൻ.ശിവദാസിൽ നിന്നും പച്ചക്കറി തൈകൾ ഏറ്റ് വാങ്ങികൊണ്ട് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ജിനു ആന്റണി, സ്‌കൂൾ പ്രിൻസിപ്പാൾ സുനിത, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ എസ്.ബാലചന്ദ്രൻ നായർ, അജിത് കുമാർ, പി.ജി.സുനിൽകുമാർ, തമ്പി വർഗീസ്, കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു.