കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് യു പി സ്‌കൂളിലെ കുട്ടികൾ പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌കെ. കെ. പ്രഭാകരൻപ്രകൃതി ക്ലബ് കൺവീനർ ആനന്ദ് സാഗറിന് കൈമാറി. സ്‌കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി, എ .പി. കുഞ്ഞ്മുഹമ്മദ്, കെ. വി. അബ്ദുൾ ലത്തീഫ്, ഹെഡ്മാസ്റ്റർ പി .എച്ച് .മുഹമ്മദ് കുഞ്ഞ് ,സി. എം. ഷംനാജ്, നജീബ് മൗലവി, ഗീത ജയൻ, പി .എ .ഐഷുകുഞ്ഞ് ,ആശ സോമൻ,, എൻ .എസ് .ഷെമിന, എം.എം.റെഷില എന്നിവർ പ്രസംഗിച്ചു.