മൂവാറ്റുപുഴ: ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ മേഖല കമ്മിറ്റിയും കാർട്ടൂൺ ക്ലബ്ബും സംയുക്തമായി പ്രളയ ദുരന്ത അതിജീവനത്തിനായി കൈകോർക്കുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ലൈവ് കാരിക്കേച്ചർ ഷോ ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ 27ന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും.സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെയും ജീവനക്കാരുടെയും കാരിക്കേച്ചർ വരച്ച് നൽകി ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാനാണ് തീരുമാനം. മേഖല പ്രസിഡന്റ് അരുൺ പരുത്തപ്പാറ അദ്ധ്യക്ഷത വഹിക്കും.