അങ്കമാലി: നഗരസഭ അഞ്ചാംവാർഡിൽ ടി.ബി. നഗർ റെസിഡന്റ് അസോസിയേഷൻ പ്രദേശത്ത് ഡെങ്കിപ്പനിയുൾപ്പെടെ പകർച്ചപ്പനി ബാധിച്ച നിരവധിപേർ ചികിത്സതേടി. പരിശോധനയിൽ 4 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എല്ലാ വീടുകളിലും ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകി. ഫോഗിംഗും നടത്തി. പകർച്ചപ്പനിയെ സംബന്ധിച്ച് ബോധവത്കരണക്ലാസും നടത്തി. സിയോൺ ഹാളിൽ നടന്ന ക്ലാസ് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. സലി ഉദ്ഘാടനം ചെയ്തു. ടി.ബി നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജു മൂലൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സുപ്പർവൈസർ ബിജു ജേക്കബ്, ഹെൽത്ത് ഇൻസ്പക്ടർ അജിതകുമാരി എന്നിവർ ക്ലാസെടുത്തു.
സി.വി. ജലജ സ്വാഗതവും കെ.ഡി. ജയൻ നന്ദിയും പറഞ്ഞു.