മൂവാറ്റുപുഴ: മേക്കടമ്പ് മോർ ഇഗ്‌നാത്തോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിലെ പുതുക്കിപണിത മദ്ബഹായുടെ വി. കൂദാശയും മുൻ വികാരിമാർക്ക് യാത്രയയപ്പും ഇന്ന് വൈകിട്ട് 6.15 മുതൽ നടക്കും. പള്ളിയിൽ വികാരിമാരായിരുന്ന ഫാ. ബിബി മോളേൽ, ഫാ. ജോൺ തോമസ് എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും നടക്കും. ചടങ്ങിന് വികാരി ഫാ. ബാബു ഏലിയാസ്, ട്രസ്റ്റിമാരായ എം.റ്റി. തങ്കച്ചൻ മുരിയേലിൽ, ബിജു കുര്യാക്കോസ് കണിയാംപടിക്കൽ എന്നിവർ നേതൃത്വം നൽകും.