വിദ്യാർത്ഥികൾ ദുരിതത്തിൽ
കോലഞ്ചേരി: മുവാറ്റുപുഴ എറണാകുളം റൂട്ടിൽ സ്‌കൂൾ സമയങ്ങളിൽ കെ .എസ് .ആർ .ടി.സി ഓർഡിനറി ബസുകളുടെ ലഭ്യതക്കുറവ് വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്നതായി പരാതി. കൺസഷൻ ലഭിക്കുന്നതിന് നിശ്ചിത തുക അടച്ച വിദ്യാർത്ഥികൾ ഓർഡിനറി ബസുകൾ ഇല്ലാത്തതിനാൽ ഫാസ്റ്റ് പാസ്സഞ്ചറിലും,ലോഫ്‌ളോർ ബസിലും ഫുൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് . കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെയും മറ്റ് സമീപവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളാണ് വലയുന്നത്.ഓർഡിനറി ബസിനായി മണിക്കൂറുകളോളം കാത്തു നിന്നാലും ലഭിക്കാറില്ല. വിദ്യാർത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വി.പി സജീന്ദ്രൻ എം.എൽ. എ ക്ക് കെ. എസ്. യു പ്രവർത്തകർ നിവേദനം നൽകി.