കൊച്ചി: കൊച്ചിൻ കസ്റ്റംസ് കമ്മിഷണറായി ചുമതലയേറ്റ മുഹമ്മദ് യൂസഫുമായി കൊച്ചിൻ സ്റ്റീമെർ ഏജന്റ്‌സ് അസോസിയേഷൻ (സി.എസ്.എ.എ) ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
പ്രസിഡന്റ് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് സജിത് കുമാർ എന്നിവർ നേതൃത്വം നൽകി. കസ്റ്റംസ് ഡ്യൂട്ടിയിലുണ്ടായ വർദ്ധനവ് പാക്കിസ്ഥാനിൽ നിന്നുമുള്ള ഇറക്കുമതിയെ സാരമായി ബാധിക്കുന്നതിലെ ആശങ്ക ഭാരവാഹികൾ പങ്കുവച്ചു. വർദ്ധിച്ച ഡ്യൂട്ടി ഫീസ് നൽകാൻ സാധിക്കാതെ പലരും കണ്ടെയ്‌നറുകൾ ഉപേക്ഷിക്കുന്നത് കൂടിവരുന്നതായും പ്രതിനിധികൾ അറിയിച്ചു.