കൊച്ചി: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഒഫ് ഇന്ത്യ (സി.എച്ച്.എ.ഐ ) കേരളയുടെ 57-ാമത് വാർഷിക യോഗം ചുണങ്ങംവേലി രാജഗിരി ഹോസ്പിറ്റലിൽ ആരംഭിച്ചു. ഇന്ന് രാവിലെ 10.30 ന് കെ.സി.ബി.സി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പാെതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ചായ് കേരള പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അദ്ധ്യക്ഷനാകും. സെക്രട്ടറിയും ലൂർദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും.