വീട് നൽകുന്നത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഭർത്താവും, പിതാവും നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക്
മൂവാറ്റുപുഴ:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഭർത്താവും, പിതാവും നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് സ്‌നേഹ വീടൊരുക്കി ശ്രീമൂലം യൂണിയൻ ക്ലബ്ബ് . ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ അനീഷ തങ്കച്ചനാണ് 15ലക്ഷത്തോളം രൂപ ചെലവഴിച്ച് ക്ലബ്ബ് വീട് നിർമിച്ച് നൽകിയത്. അനീഷ പൂർണ്ണ ഗർഭിണിയായിരിക്കെ ഒരു വർഷം മുമ്പാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇവർ താമസിച്ചിരുന്ന കുടുംബ വീട്ടിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പിതാവും ഭർത്താവും മരണമടഞ്ഞു. ഈ കുടുംബത്തെ പുനരധിവസിപ്പിക്കാൻ ക്ലബ്ബ് അംഗം കൂടിയായ കാക്കനാട്ട് ജിബി ജോസ് മുന്നോട്ട് വരികയായിരുന്നു. ജിബിയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം ഇവർക്ക് നൽകി. . ഇതോടെ ശ്രീമൂലം യൂണിയൻ ക്ലബ്ബ് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചു. 2018 മാർച്ചിൽ ശിലയിട്ട് . 900 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കോൺകക്രീറ്റ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കി. .ഗ്രഹപ്രവേശന വാർത്ത അറിഞ്ഞതോടെ കുടുംബത്തിനാവശ്യമായഫർണീച്ചറുകൾ ,പാത്രങ്ങൾ,ഗൃഹോപകരണങ്ങൾ, കട്ടിൽ, കിടക്ക, ഫാൻ തുടങ്ങിയവയെല്ലാം ലഭ്യമായി.ഒട്ടേറെ ജിവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ശ്രീമൂലം യൂണിയൻ ക്ലബ്ബ് ഏറെ സന്തോഷത്തോടെയാണ് ഉറ്റവർ നഷ്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കാൻ മുന്നോട്ട് വന്നതെന്ന് ഭാരവാഹികളായ പ്രസിഡന്റ് സജീവ് മാത്യു, സെക്രട്ടറി എ.ജയറാം എന്നിവർ പറഞ്ഞു.