നെടുമ്പാശേരി: പ്രളയദുരന്തമേഖലയായ വടക്കൻ കേരളത്തിൽ നെടുമ്പാശേരി സെന്റ് ജോർജ് പള്ളിയിലെ വി.എം.ജി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സഹായഹസ്തവുമായി പ്രവർത്തകരെത്തി. ഒന്നര ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും സ്‌കൂൾ കിറ്റുകളും കൈമാറി. വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ മാനന്തവാടി മീനങ്ങാടി പഞ്ചായത്ത് 16-ാം വാർഡിലെ രാഘവൻ കോളനി, വയനാട് തൊണ്ടർനാട്, നെല്ലേരി, കോറോം തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കോളനികളിലും പ്രവർത്തകർ നേരിട്ടെത്തിയാണ് സഹായങ്ങൾ നൽകിയത്. ട്രസ്റ്റ് സെക്രട്ടറി വർഗീസ് മേനാച്ചേരി, ബിനു ജോൺ, വി.ഒ. എൽദോ, സ്ലീബ കുര്യാക്കോസ്, എം.ജെ. രാജു, എം.വി. ബൈജു, ജോർജ് മാത്യു, ജിയു കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.