sudhee
ഡോ.ഫ്രെഡറിക് ബ്യൂക്കൽ ശ്രീസുധീന്ദ്ര ആശുപത്രി സന്ദർശിച്ചപ്പോൾ. ഡോ.വിനോദ് പദ്മനാഭൻ, ഡോ.എം.ഐ ജുനൈദ് റഹ്മാൻ, മനോഹർ പ്രഭു തുടങ്ങിയവർ സമീപം.

കൊച്ചി : സന്ധിമാറ്റിവയ്ക്കൽ ഉപകരണങ്ങളുടെ ഡിസൈനറും ലോകപ്രശസ്ത സർജനുമായ ഡോ. ഫ്രെഡറിക് ബ്യൂക്കൽ ,ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി സന്ദർശിച്ചു.

1977ൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ച മൊബൈൽ ബൈറിംഗ് എന്ന ആശയത്തിന്റെയും ഡിസൈനിംഗിന്റെയും ഉപജ്ഞാതാവാണ് അമേരിക്കക്കാരനായ ഫ്രെഡറിക് ബ്യൂക്കൽ. ഓർത്തോപീഡിക് സർജൻ ഡോ.വിനോദ് പദ്മനാഭൻ, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ ജുനൈദ് റഹ്മാൻ, ബോർഡ് ജനറൽ സെക്രട്ടറി മനോഹർ പ്രഭു എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.