കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് സഹായമേകാൻ സീസൺസ് എക്‌സിബിഷൻ ഒരുക്കുന്നു. സീസൺസ് എക്‌സിബിഷന്റെ അഞ്ചാംപതിപ്പ് 30, 31 തീയതികളിൽ കൊച്ചി അവന്യൂ സെന്റർ ഹോട്ടലിൽ നടക്കും. നൂറിലേറെ വനിതാസംരംഭകർ പങ്കെടുക്കുന്ന മേളയിൽ അറുപതിലധികം സ്റ്റാളുകൾ ഉണ്ടാവും. എക്‌സിബിഷനിൽ നിന്ന് ലഭിക്കുന്ന തുക പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകും. എക്‌സിബിഷനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റാളിൽ നിന്നുള്ള വരുമാന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. താത്പര്യമുള്ളവർക്ക് സ്റ്റാളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങൾ സംഭാവന നൽകാമെന്ന് എക്‌സിബിഷൻ കോ ഓർഡിനേറ്റർ ഫാത്തിമ റോഷ്‌നി പറഞ്ഞു. ഫോൺ: 9633122700.