ആലുവ: മലബാറിലെ പ്രളയബാധിതർക്ക് എടത്തല സഹകരണ ബാങ്കിന്റെ കൈത്താങ്ങ്. അഞ്ച് ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങളാണ് പ്രളയബാധിതർക്ക് വിതരണം ചെയ്യുന്നത്. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.എം. അബ്ദുൾ സിയാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. സിദ്ധിക്ക് സംസാരിച്ചു.