കൊച്ചി: എറണാകുളം ഷൺമുഖം റോഡിൽ ഹൈക്കോടതി ജംഗ്ഷന് സമീപം മറൈൻ ഡ്രൈവിനോട് ചേർന്നുള്ള സ്വപ്നിൽ എൻക്ലേവ് എന്ന ബഹുനില കെട്ടിടത്തിന് മുന്നിൽ നിന്നിരുന്ന വലിയ വൃക്ഷം മുറിച്ചുമാറ്റിയതിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ പ്രതിഷേധിച്ചു. വനം വകുപ്പ്, സോഷ്യൽ ഫോറസ്ട്രി എന്നീ വകുപ്പുകളുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് മരം മുറിച്ചത്. ഇതിന് തൊട്ടടുത്തായി അപകടാവസ്ഥയിലുണ്ടായിരുന്ന മരങ്ങൾ മുറിക്കുന്നതിന് പകരം ബഹുനില കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന മരം മുറിച്ചതിൽ ദുരൂഹതയുണ്ട്.നഗരത്തിന് തണലേകുന്ന വ്യക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിന് പിന്നിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല സെക്രട്ടറി ടി.സി.സുബ്രഹ്മണ്യൻ പറഞ്ഞു.