തൃക്കാക്കര : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലുള്ള സ്റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ (സാക്) സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാം നാളെ (തിങ്കളാഴ്ച) കളമശ്ശേരി രാജഗിരി കോളേജിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് അറിയിച്ചു.എറണാകുളം ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വയംഭരണസ്വാശ്രയ കോളേജുകളുടെയും പോളിടെക്‌നിക്കുകളുടെയും പ്രിൻസിപ്പൽ/ഐ.ക്യു.എ.സി കോഡിനേറ്റർമാർ യോഗത്തിൽ പങ്കെടുക്കണം.