road
കുഴികൾ രൂപപ്പെട്ട കിഴക്കമ്പലം ബസ് സ്​റ്റാൻഡിലേക്കുള്ള ബൈപ്പാസ് റോഡ്

കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്​റ്റാൻഡിലേക്കുള്ള ബൈപ്പാസ് റോഡ് കുഴി കൊണ്ടു നിറഞ്ഞു. പരാതി പറഞ്ഞ് നാട്ടുകാരും മടുത്തു. ഹൈസ്‌കൂൾ കവലയിൽ നിന്നാരംഭിക്കുന്ന ബൈപാസ് വഴിയാണ് ബസുകൾ

സ്​റ്റാൻഡിലെത്തുന്നത്. റോഡില്ലാതെ കുഴികൾ മാത്രമായതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി.
റോഡ് തകർന്നു കിടക്കുന്നതായി അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. മഴ കഴിഞ്ഞ് ശരിയാക്കാമെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളായി. കുണ്ടും കുഴിയും താണ്ടാൻ ബുദ്ധി മുട്ടായതോടെ സ്വകാര്യ ബസുകൾ ഈ വഴി ഉപേക്ഷിക്കാനും തയ്യാറെടുക്കുകയാണ്. അതിനിടെ കുഴികൾക്കിടയിൽ വഴിയുള്ള ഭാഗത്ത് വാട്ടർ അതോറി​റ്റിയുടെ പൈപ്പ് പൊട്ടുന്നതും സ്ഥിരം സംഭവമാണ്. യാത്രാ ദുരിതം പരിഹരിക്കാൻ റോഡിന്റെ അ​റ്റകു​റ്റപ്പണി അടിയന്തിരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സ്വകാര്യ ബസുകൾ സർവീസ് നിർത്തിയേക്കും

വാട്ടർ അതോറി​റ്റിയുടെ പൈപ്പ് പൊട്ടുന്നതുംപതിവ്