ഫോർട്ട് കൊച്ചി: നഗരവീഥികളെ പുളകമണിയിച്ച് പശ്ചിമകൊച്ചിയിൽ നടന്ന ശ്രീകൃഷ്ണണ ജയന്തി ഘോഷയാത്ര വർണാഭമായി.നൂറ് കണക്കിന് ഉണ്ണിക്കണ്ണൻമാരും ഗോപികമാരും, പഞ്ചപാണ്ഡവരും, മുനി ശ്രേഷ്ഠൻമാരും, പുരാണ കഥ നിശ്ചല ദൃശ്യങ്ങളും, ഉറിയടികളും ശോഭയാത്രക്ക് മിഴിവേകി. ചെല്ലാനം മറുവക്കാട് ശ്രീ മറുവൻ ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ ഘോഷയാത്ര കണ്ടക്കടവ് ക്ഷേത്രത്തിൽ സമാപിച്ചു. കുമ്പളങ്ങി കണ്ടത്തിപറമ്പ് ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ യാത്ര ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ സമാപിച്ചു.പെരുമ്പടപ്പ് ഊരാളക്കം ശേരി ക്ഷേത്രം, സർപ്പസന്നിധി ഭദ്രകാളി ക്ഷേത്രം, മാങ്കാമഠo ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച് പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ സമാപിച്ചു. പുത്തൻതറ മഹാദേവക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം, വരമ്പത്ത് ഘണ്ട കർണക്ഷേത്രം, പത്തും തിരുമല ക്ഷേത്രം തുടങ്ങിയ സ്ഥലത്തു നിന്ന് ആരംഭിച്ച യാത്രകൾ മാരമ്പിള്ളി ക്ഷേത്രത്തിൽ സമാപിച്ചു. ഫോർട്ടുകൊച്ചി ശ്രീകാർത്തികേയ ക്ഷേത്രം, മാരിയമ്മൻ ക്ഷേത്രം, അമരാവതി ജനാർദ്ദനക്ഷേത്രം, ചെറളായി ഷഷ്ടിപറമ്പ് ക്ഷേത്രം തുടങ്ങിയ യാത്രകൾ കൂവപ്പാടത്ത് സമാപിച്ചു.