കൊച്ചി: പ്രളയദുരന്തത്തിനിരയായ നിലമ്പൂരിന് റെഡിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്കിന്റെ കൈത്താങ്ങ്. രണ്ട് ലോറിയിൽ അവശ്യവസ്തുക്കളുമായി പത്തു പേരടങ്ങുന്ന എഡ്രാക്ക് സംഘം നിലമ്പൂരിലെ ചുങ്കത്തറ, കരുളായി പഞ്ചായത്തുകളിലെത്തി. വെള്ളിയാഴ്ച രാവിലെ എറണാകുളത്തു നിന്നു പുറപ്പെട്ട വാഹനങ്ങൾ ഹൈബി ഈഡൻ എം.പി ഫ്ളാഗ് ഒഫ് ചെയ്തു. എഡ്രാക്ക് ജില്ലാ പ്രസിഡന്റ് പി. രംഗദാസപ്രഭു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.ടി. വർഗീസ് സ്വാഗതവും ഡി.ജി. സുരേഷ് നന്ദിയും പറഞ്ഞു. എൻ.വി. മഹേഷ് , മനോജ് ഭാസ്‌കർ, അബ്ദുൾ റഷീദ് ഹാജി, എ.എ. ജോർജ്, ആർ. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.