ചോറ്റാനിക്കര :ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം നാളെയും (തിങ്കൾ) മറ്റന്നാളും (ചൊവ്വ) തീയതികളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് രാവിലെ 11 മണി മുതൽ 3 മണി വരെ വിതരണം നടത്തുന്നു.അർഹതയുള്ള ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സഹിതം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം.