കിഴക്കമ്പലം: മഴക്കെടുതിയിൽ സർവവും നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി പുക്കാട്ടുപടി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ നിലമ്പൂരിലെത്തി. 75 കുടുംബങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് സാധനങ്ങൾ, കിടക്ക, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി രണ്ടര ലക്ഷത്തോളം രൂപയുടെ സാമഗ്രികൾ അവശത അുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തി ചാരിറ്റി പ്രവർത്തകർ വിതരണം ചെയ്തു. തുടർന്ന് സൊസൈറ്റി പ്രസിഡന്റ് കെ.എം.ഷംസുവിന്റെ നേതൃത്വത്തിൽ കോ ഓർഡിനേറ്റർ എം.കെ.മുഹമ്മദാലി, പി.പി. ഫൈസൽ, സലീം, സുലൈമാൻ പാറെക്കാടൻ, സിദ്ദീഖ് തച്ചേത്ത്, ജമാൽ ചേനക്കര, അബൂബക്കർ വെളിയിൽ, യക്കൂബ് പ്ലാച്ചേരി, സിദ്ദീഖ് പുത്തൻപുര, സുബൈർ മേനാംതുരുത്തി എന്നിവരടങ്ങിയ സംഘം വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.