കാലടി: ശ്രീകൃഷ്ണ ജയന്തി മഹോത്സവത്തോടനുബന്ധിച്ച് കാഞ്ഞൂർ, മറ്റൂർ, ശ്രീമൂലനഗരം, മഞ്ഞപ്ര, നീലീശ്വരം എന്നിവടങ്ങളിൽ ശോഭായാത്ര സംഘടിപ്പിച്ചു. ശോഭായാത്രയിൽ നിരവധി ബാലികാബാലന്മാർ പങ്കെടുത്തു. ശോഭായാത്രയിൽ പ്രഛന്നവേഷങ്ങളും വാദ്യമേളങ്ങളും അണിനിരന്നു. കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മറ്റൂർ വാമനപുരം ക്ഷേത്രം, കാർപ്പിള്ളിക്കാവ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ പ്രത്യേകപൂജകളും പ്രാർത്ഥനകളും നടന്നു.
ശോഭായാത്രയോടനുബന്ധിച്ച് ഉറിയടി, വിവിധ സംസ്കാരിക കലാപരിപാടികളും അരങ്ങേറി.