special
കളഞ്ഞുപോയ ബാഗ് തിരിച്ച് കിട്ടിയ സന്തോഷത്തിൽ ടീച്ചറും ഭർത്താവും ആരോമൽ തമ്പിക്കും ബിജുവിനോടുമൊപ്പം

മൂവാറ്റുപുഴ: വഴിയിൽ കളഞ്ഞുകിട്ടിയ രൂപയും സ്വർണവും ഉടമസ്ഥനെ തിരിച്ചേൽപിച്ച് മാതൃകയായി. കോതമംഗലം ശോഭനസ്കൂളിലെ അദ്ധ്യാപകനായ ആരോമൽ തമ്പി, ബന്ധുവും ഓട്ടോറിക്ഷാത്തൊഴിലാളിയുമായഎ .പി.ബിജു എന്നിവർക്കാണ് രണ്ടുലക്ഷത്തിലേറെ രൂപയുടെ സ്വർണവും 30000 രൂപയും അടങ്ങുന്ന ചെറിയ ബാഗ് മൂവാറ്റുപുഴ എസ് എൻ ഡി പി ജംഗ്ഷനു സമീപമുള്ള റോഡ് സെെഡിൽ നിന്ന് കിട്ടിയത്.. ഉടൻ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിവിവരമറിയിച്ചു.ബാഗിലുള്ള രേഖകളിൽ കണ്ട ഫോൺനമ്പറിൽ ബന്ധപ്പെട്ട് ഉടമയെ വിളിച്ചുവരുത്തി . മൂവാറ്റുപുഴ ശിവൻകുന്ന് സ്ക്കൂളിലെഅദ്ധ്യാപിക സ്മിത യുടേതായിരുന്നു ബാഗ്. കുട്ടിയുമായി സ്കൂട്ടറിൽപോകുമ്പോൾ ബാഗ് വീണുപോയതറിഞ്ഞില്ല. സ്മിതയും ഭർത്താവ് ജഗനും പൊലീസ് സ്റ്റേഷനിൽ എത്തി ബാഗ് കെെപ്പറ്റിസിപിഎം പ്രവർത്തകരായ ആരോമൽ തമ്പിയുടേയും ബിജുവിന്റേയും സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു.