മരട്:ജ്ഞാനോദയയോഗം സുബ്രഹ്മണ്യക്ഷേത്രത്തിൽ കളഭാഭിഷേകം കാഴ്ചക്കുല സമർപ്പണം,വിനായക ചതുർത്ഥി മുക്കുറ്റി പുഷ്പാഞ്ജലി എന്നീവിശേഷാൽ പൂജകൾ സെപ്തംബർ ഒന്ന് രണ്ട് തീയതികളിലായി നടക്കും.കളഭാഭിഷേകപൂജയ്ക്ക്അരച്ചെടുക്കുന്നചന്ദനത്തോടൊപ്പം ഗോരോചനം കുങ്കുമപ്പൂവ് എന്നിവ ചേർത്താണ് ഭഗവാന് അഭിഷേകം ചെയ്യുന്നത്.ഒന്നാം തീയതി രാവിലെആറു മണി മുതൽ കാഴ്ചക്കുല സമർപ്പണവും നടക്കും.രണ്ടാം തീയതി വിനായക ചതുർത്ഥി ദിനത്തിലാണ് 108 മുക്കുറ്റി ചെടികൾ കൊണ്ടുള്ള പുഷ്പാഞ്ജലി നടക്കുന്നത്.