an-ramachandran
എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖയിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ഏർപ്പെടുത്തിയ ഉപഹാരം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സമ്മാനിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖാ വാർഷികം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശാഖാ സെക്രട്ടറി പി.കെ. ജയൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗം ബോർഡ് മെമ്പർ വി.ഡി. രാജൻ, മേഖലാ കൺവീനർ കെ.സി. സ്മിജൻ, ശാഖാ പ്രസിഡന്റ് കെ.പി. രാജീവൻ, വൈസ് പ്രസിഡന്റ് വി.കെ. കമലാസനൻ, യൂണിയൻ കമ്മിറ്റിഅംഗം പി.എൻ. ദേവദാസ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.