ഏലൂർ: ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സാ സഹായത്തിനായി നാട്ടുകാരോടൊപ്പം നഗരസഭയും.കഴിഞ്ഞ വർഷത്തെപ്രളയത്തിൽ രക്ഷാപ്രവർത്തകനായിരുന്ന ഏലൂർ തെക്കുംഭാഗം താമരപറമ്പിൽ സോണി തോമസിന് (24)വേണ്ടിയാണ് രംഗത്തിറങ്ങുന്നത്. ഏലൂർ കളമശ്ശേരി മേഖലയിലെ പാലിയേറ്റീവ് രംഗത്തെ സജീവ പ്രവർത്തകനായിരുന്നു .ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു സോണിക്ക് രോഗലക്ഷണം കണ്ട് തുടങ്ങിയത് .വാടക വീട്ടിൽ അസുഖബാധിതനായികഴിയുകകയാണ് തോമസും കുടുംബവും. . സോണിയുടെ ചികിത്സക്കായി ഏലൂർ നഗരസഭാ ചെയർപേഴ്‌സൺ സി.പി.ഉഷ ചെയർമാനുമായും നഗരസഭാ പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ എ.ഡി. സുജിൽ കൺവീനറുമായി കമ്മിറ്റി രൂപികരിച്ചു. മഞ്ഞുമ്മൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ചികിത്സാ സഹായ നിധിഅക്കൗണ്ട് തുടങ്ങി.
Acu No 3452020100 21989
സോണി തോമസ് ചികിത്സാ സഹായ നിധി
IFC Code UBl N 0534528