ആലുവ: മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബാബുവിന്റെ വീട്ടിൽ പൊലീസ് അസോസിയേഷൻ നേതാക്കൾ പിന്തുണയുമായെത്തി. കുറ്റക്കാർക്കെതിരെ കർക്കശ നടപടിയെടുക്കുന്നത് വരെ കൂടെനിൽക്കുമെന്ന് നേതാക്കൾ ബാബുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകി.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.ആർ. ബിജു, ജില്ലാ സെക്രട്ടറി ഷാജിമോൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് കബീർ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ജി. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, സെക്രട്ടറി എം.വി. സനൽ എന്നിവരാണ് പി.സി. ബാബുവിന്റെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തത്.