കോലഞ്ചേരി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈ​റ്റി കോലഞ്ചേരി യൂണി​റ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മ്യൂസിക് സൗണ്ട് സിസ്​റ്റവും ഓണത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളും നൽകി. കോലഞ്ചേരിക്കു സമീപമുള്ള മദർ കെയർ സ്ഥാപനത്തിലെ കുട്ടികളോടൊപ്പം റെഡ്‌ക്രോസ് അംഗങ്ങൾ പാട്ടുപാടിയും മധുരപലഹാരം വിതരണം ചെയ്തും സായാഹ്നം ചിലവഴിച്ചു.യൂണി​റ്റ് ചെയർമാൻ രഞ്ജിത് പോൾ, ഭാരവാഹികളായ ജിബു ജോർജ് തോമസ്, ഡോ. ജിൽസ് എം ജോർജ്, സുജിത് പോൾ, ജെയിംസ് പാറേക്കാട്ടിൽ, വർഗീസ് കെ വി, എവിൻ ടി ജേക്കബ് എന്നിവർ നേതൃത്വം നൽകി.