mtmschool
പാമ്പാക്കുട എം ടി എം ഹയർസെക്കണ്ടറി സ്ക്കൂളിൽ നിന്നും ദുരിത ബാധിതരെ സഹായിക്കുന്നതിന് അടുക്കള കിറ്റുകളുമായി നിലമ്പൂരിലേക്ക് പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് അഡ്വ. അനൂപ് ജേക്കബ് എം എൽ എ നിർവ്വഹിക്കുന്നു

മൂവാറ്റുപുഴ: നിലമ്പൂരിലെ മുണ്ടേരി നിവാസികളായ 108 പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി പാമ്പാക്കുട എം ടി എം ഹയർസെക്കൻഡറി സ്ക്കൂൾ. 2500 രൂപ വിലമതിക്കുന്ന അടുക്കള കിറ്റാണ് നേരിട്ട് എത്തിച്ചത്. അടുക്കള കിറ്റുകളുമായി നിലമ്പൂരിലേക്ക് പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് അഡ്വ. അനൂപ് ജേക്കബ് എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് അമ്മിണി ജോർജ്ജ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഒ.കെ കുട്ടപ്പൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സുഷമ മാധവൻ, രാമമംഗലം സബ് ഇൻസ്പെക്ടർ ശശി കെ.കെ, സൈനിക ഓഫീസർ സുബൈദാർ അരവിന്ദ് സിംഗ് എന്നിവർ ചടങ്ങിൽമുഖ്യാതിഥികളായിരുന്നു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം.കെ.ജോസ്‌ ആമുഖ വിവരണം നൽ കി. മാനേജ്മെന്റ് പ്രതിനിധി റോയി പുത്തൂരാൻ, വൈസ് പ്രിൻസിപ്പൽ ഷെറീനാ മാത്യു കെ,ഹെഡ്മിസ്ട്രസ് ബിന്ദു ജിബി, പി.ടി.എ പ്രസിഡന്റ് ബിൻസി എൽദോ ,എൻ.സി.സി ഓഫീസർ അനിൽ.കെ.നായർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സോണി ഏലിയാസ് ,സിനി പോൾ എം, അദ്ധ്യാപകരായ എം.കെ.ജോർജ്ജ്, റെജീനാ പി.പോൾ, ശ്രീരാം.പി, പ്രിൻസ് കുന്നത്ത് എന്നിവർ സംസാരിച്ചു. എൻ സി സി, എസ് പി സി യൂണിറ്റുകൾ ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. മലപ്പുറം 29 കേരളാ എൻ.സി.സി ബറ്റാലിയനു കീഴിലെ മമ്പാട് എം.ഇ.എസ് കോളേജ് എൻ.സി.സി ഓഫീസർ ലെഫ്ടനന്റ് സമീറും 15 അംഗ കോളേജ് തല കേഡറ്റുകളും ദുരിതബാധിതരെ സഹായിക്കുവാൻ ഒപ്പമുണ്ടായിരുന്നു.

.