കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചോറ്റാനിക്കര ശാഖ ബൈപാസിലുള്ള ടെമ്പിൾ പ്ളാസക്ക് സമീപം എ.എം.ജെ ആർക്കേഡിലേക്ക് മാറ്റുന്നു. നാളെ (തിങ്കൾ) രാവിലെ 10ന് ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ബാങ്കിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ കെ.ടി. സൈഗാൾ നിർവഹിക്കും.