മൂവാറ്റുപുഴ:എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്‌കൂൾ, എസ് പി സി , എൻ സി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസസാമഗ്രികൾ ശേഖരിച്ച് ദുരിതബാധിതപ്രദേശങ്ങളിൽ വിതരണം ചെയ്തു. . പലചരക്കു സാമഗ്രികൾ, ശുചീകരണ വസ്തുക്കൾ, വീട്ടുപകരണങ്ങൾ, പുതു വസ്ത്രങ്ങൾ എന്നിവ ഓരോ വീടുകളിൽ നിന്നും ശേഖരിച്ച് സ്ക്കൂളിൽ എത്തിച്ചു. തുടർന്ന് തരം തിരിച്ച് ദുരിത ബാധിത കേന്ദ്രങ്ങളിലെത്തിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുകയായിരുന്നു. സ്ക്കൂൾപ്രിൻസിപ്പാൾ ലത, ഹെഡ്മിസ്ട്രസ് വി.എസ്.ധന്യ, എസ് പി സി , എൻ സി സി കേഡറ്റുകൾ എന്നിവരാണ് നേതൃത്വം നൽകിയത്.