മൂവാറ്റുപുഴ: ബി.ജെ.പി. എറണാകുളം ജില്ലാ മദ്ധ്യമേഖലാ നേതൃയോഗം നാസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി കെ.പി. സുരേഷ് , ബി.ജെ.പി. ജില്ലാസെക്രട്ടറി എം.എൻ. മധു,ടി.പി. മുരളി, പി.ആർ. വിജയൻ, പ്രസന്ന വാസുദേവൻ, ആർ. ബ്രഹ്മരാജ്, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോൻ എന്നിവർ സംസാരിച്ചു.