കൊച്ചി : അതീവ ഗുരുതരമായ കേടുപാടുകൾ കണ്ടെത്തിയ പാലാരിവട്ടം ഫ്ളെെഓവറിന്റെ അറ്റകുറ്റപ്പണികൾ അനിശ്ചിതമായി നീളും .പ്രൊഫ.അളകസുന്ദര മൂർത്തിയുടെ നേതൃത്വത്തിലുള്ള ചെന്നെെ എെ.എെ.ടി വിദഗ്ദ സംഘത്തിന്റെ റിപ്പോർട്ട് വെെകൽ , എങ്ങുമെത്താത്ത വിജിലൻസ് അന്വേഷണം എന്നിവയാണ് ഫ്ളെെഓവറിന്റെ പുനനിർമ്മാണം വെെകിപ്പിക്കുന്നത്.
പാലത്തിന് 102 ആർസിസി ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളൽ വീണതായി ഇ ശ്രീധരന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.പ്രത്യേകതരം പെയിന്റിംഗ് നടത്തിയതുകൊണ്ട് വിള്ളലിന്റെ തീവ്രത കണക്കാക്കാനായിരുന്നില്ല. പാലത്തിന് 100 വർഷമെങ്കിലും ആയുസ്സുവേണം. എന്നാൽ പാലാരിവട്ടം മേൽപ്പാലം 20 വർഷത്തിനുള്ളിൽ ഇല്ലാതാകുന്ന അപാകതയാണ് കണ്ടെത്തിയത്. ഡിസൈനിംഗിനിലും കോൺക്രീറ്റ് ഗുണനിലവാരത്തിലും അപാകതയുണ്ട്. ബീമുകൾ ഉറപ്പിച്ച ലോഹ ബെയറിംഗ് മുഴുവനും കേടായി. അൾട്രാ സൗണ്ട് പ്ളസ് വെല്ലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോൺക്രീറ്റിന്റ നിലവാരം കണ്ടെത്തിയിരുന്നത്. .
ചെന്നെെ എെ.എെ.ടിയുടെ പുറത്തുവരാനിരിക്കുന്ന റിപ്പോർട്ട് ഇ ശ്രീധരൻ ചൂണ്ടിക്കാണിച്ചതിലും കൂടുതൽ പിഴവുകൾ അക്കമിട്ട് നിരത്തുന്നതായാണ് സൂചനകൾ . പാലം പുതുക്കിപ്പണിയേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നതായും സൂചനയുണ്ട്.
അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കണം
കഴിഞ്ഞ ജൂൺ 23 ന് മെട്രോമാൻ ഇ ശ്രീധരനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം അറ്റകുറ്റപ്പണിക്ക് പത്തു മാസം വേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 42 കോടി മുടക്കി നിർമിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ തുക സർക്കാർ മുടക്കണോ വീഴ്ചവരുത്തിയവരിൽ നിന്ന് ഈടാക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇതിനായി വിജിലൻസ് അന്വേഷണം പൂർത്തിയാകുന്നതു വരെ കാത്തിരിക്കേണ്ടിവരും.
ചെറു വാഹനങ്ങൾ കടത്തിവിടണം
ഫ്ളെെ ഓവർ അടച്ചതുമൂലം പാലാരിവട്ടം മേഖലയിൽ രൂക്ഷമായ ഗതാഗത കുരുക്കാണ്. മണിക്കൂറുകൾ കാത്തുക്കെട്ടി കിടക്കുന്നതുമൂലം വാഹനങ്ങൾക്ക് വരുന്ന ഇന്ധന നഷ്ടം വലുതാണ് .കലൂർ ഭാഗത്തുനിന്ന് കാക്കനാട് ,വെണ്ണലഭാഗത്തേക്കും അവിടെനിന്ന് തിരിച്ച് കലൂർ ഭാഗത്തേക്കും പോകാൻ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാട് അധികാരികൾ കണ്ടില്ലെന്ന് നടിക്കരുത്.
പി.ടി.തോമസ് എം.എൽ.എ.
ചെന്നെെ .എെ.എെ.ടിയിലെ വിദഗ്ദ സംഘത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുന്നതുകൊണ്ടാണ് അറ്റകുറ്റപണികൾ തുടങ്ങാൻ വെെകുന്നത്. റിപ്പോർട്ട് വന്നതിനുശേഷമേ പാലം പൊളിക്കണോ വേണ്ടയൊ എന്ന് തീരുമാനിക്കാൻ കഴിയു. പൊളിക്കണമെങ്കിൽ എങ്ങനെ വേണമെന്ന കാര്യത്തിൽ എെ.എെ.ടി വിദഗ്ദ സംഘത്തിന്റെ അഭിപ്രായം തേടും. അടുത്ത വർഷം ആദ്യവാരമെങ്കിലും അറ്റകുറ്റ പണികൾ തുടങ്ങാൻ കാത്തിരിക്കേണ്ടി വരാം.
ചെറുവാഹനങ്ങൾ കടത്തി വിടണം
ഭാരം കുറഞ്ഞ വാഹനങ്ങൾ പാലത്തിൽ കൂടി കടത്തി വിട്ട് ഗതാഗതകുരുക്ക് ഒഴിവാക്കണമെന്ന നിർദ്ദേശം വകുപ്പ് തലത്തിലുള്ള അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഈ മാസം അവസാനം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അലക്സ് ജോസഫ് , ജനറൽ മാനേജർ , ആർ.ബി.ഡി.സി.കെ.
ഉറപ്പ് നൽകാനാവല്ല
ഈ മാസം 26 ന് എെ.എെ.ടി വിദഗ്ദസംഘത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉറപ്പു പറയാനാകില്ലെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ദൻ അളകസുന്ദരമൂർത്തി വ്യക്തമാക്കി.
പാലത്തില്‍ 18 പിയർ ക്യാപ്പുകളാണ് ഉള്ളത്.
ഇതില്‍ 16 എണ്ണത്തിലും വിള്ളൽ കണ്ടെത്തി.
3 എണ്ണം അപകട നിലയിലാണ്.