പെരുമ്പാവൂർ: കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽമുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുട്ടികൾക്കായി നടത്തുന്ന വിദ്യാഭ്യാസ ശക്തീകരണ പദ്ധതിക്കുള്ള പ്രവേശന പരീക്ഷ 28 ന് നടക്കും.പെരുമ്പാവൂർ ഹെഡ് പോസ്റ്റാഫീസിന് സമീപമുള്ള ഫൗണ്ടേഷന്റെ ഓഫീസിൽ വെച്ചാണ് പരീക്ഷ .സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. പാഠ്യ വിഷയങ്ങൾക്ക് പുറമെ നിപുണത പരിശീലനവും ഉൾപ്പെടുന്നതാണ് പദ്ധതി. സൗജന്യമായി നടത്തുന്ന ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം അന്നേദിവസം രാവിലെ 9 ന് ഫൗണ്ടേഷൻ ആഫീസിൽ എത്തണമെന്ന് ഡയറക്ടർ കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9847497190,9072416650