കോലഞ്ചേരി: ക്രെഡിറ്റ്, ഡെബിറ്റ് , എ.ടി.എം കാർഡുകളുടെ മറവിൽ വ്യാപക തട്ടിപ്പ്. തട്ടിപ്പിൽ പെടുന്നത് ഏറെയും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരും പ്രായമായവരും. ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പിനു പിന്നിൽ .സംഘത്തലവന് മറ്റുള്ളവരുമായി നേരിട്ട് ബന്ധം കാണാത്ത വിധമാണ് തട്ടിപ്പ് സംഘം വല വിരിക്കുന്നത്.പള്ളിക്കരയിൽ നേരത്തെ വിമാന ടിക്കറ്റിന്റെ മറവിൽ നഷ്ടപ്പെട്ട പണം മാറിയഅക്കൗണ്ട് കാരനെ പിടികൂടിയ കുന്നത്തുനാട് പൊലീസിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

.

ശ്രദ്ധിക്കുക

കാർഡുകളുടെ നമ്പർ, കാലാവധി അവസാനിക്കുന്ന മാസം, വർഷം, പിൻ നമ്പർ, കാർഡിനു പിന്നിലുള്ള സി.വി.വി നമ്പർ ബാങ്ക് ഉദ്യോഗസ്ഥർ ചോദിച്ചാൽ പോലും പറഞ്ഞു കൊടുക്കരുത്.

ഒരിക്കലും ബാങ്ക് ഉദ്യോഗസ്ഥർ ഇത്തരം കാര്യങ്ങൾക്ക് വിളിക്കില്ലെന്ന് മനസിലാക്കുക.

കാർഡുകളുടെ കവറുകളിലോ, മൊബൈൽ ഫോണുകളിലോ പിൻ നമ്പറോ, കാർഡ് നമ്പറോ സേവ് ചെയ്ത് സൂക്ഷിക്കരുത്.

തട്ടിപ്പുകാരുടെ വാഗ്ദ്ധാനങ്ങൾ ഇങ്ങനെ:

ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താം

, കാർഡുകളിലെ ബോണസ് പോയന്റ് അക്കൗണ്ടിലേയ്ക്ക് മാറ്റാം,

ക്രെഡിറ്റ് കാർഡിലെ തുക വർദ്ധിപ്പിച്ച് നല്കാം

, കാർഡ് ബ്ളോക്കാണ് അതു മാറ്റാം

, കോടികൾ ലോട്ടറിയടിച്ചു, ആഡംബര കാർ സമ്മാനം