അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ മുൻ വൈസ് പ്രസിഡന്റും മുൻ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായിരുന്ന പി.ആർ. കുഞ്ഞിരാമന്റെ നിര്യാണത്തിൽ അനുശോചിച്ച് ലൈബ്രറിയിൽ യോഗം നടത്തി. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ. ജോസഫ്, ടി.പി. വേണു, മുൻ പഞ്ചായത്ത് അംഗം എ.പി. രാമകൃഷ്ണൻ, ഐ.പി. ജേക്കബ്, ഉഷ മാനാട്ട്, ജോളി.പി.ജോസ് എന്നിവർ പ്രസംഗിച്ചു.