അങ്കമാലി: അങ്കമാലി നിയോജക മണ്ഡലം കോൺഗ്രസ് പ്രവർത്തക സമ്മേളനം സി.എസ്.എ ഹാളിൽ വച്ച് ചേർന്നു.അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനം സജീവമാക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം കൊടുത്തു. സമ്മേളനം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. റോജി എം ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോയി, സാംസൺ ചാക്കോ, കെ.പി. ബേബി, പി.ടി. പോൾ, അഡ്വ. ഷിയോ പോൾ, മാത്യു തോമസ്, പി.വി. ജോസ്, കെ.വി. ജേക്കബ്, കെ.ബി. സാബു, സെബി കിടങ്ങേൻ, ചന്ദ്രശേഖരവാര്യർ, ഷൈജോപറമ്പി , പൗലോസ് കല്ലറക്കൽ, പി.വി. സജീവൻ, കെ.സി. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.